Guest guest Posted March 22, 2009 Report Share Posted March 22, 2009 The following was sent to you by JAYASANKAR VATTEKKAT Message : Please read this M a t h r u b h u m i O n l i n e 14 March 2009 Font Problem ? Download Font ഗുരുവിനെ പൂര്‍ണമായി അനുസരിക്കണം അമ്മ മക്കളോട് മക്കളേ, ഒരാശ്രമത്തില്‍ രണ്ട് അന്തേവാസികള്‍ ഉണ്ടായിരുന്നു. ഒരാള്‍ക്ക് പുകവലിക്കണം. കൂട്ടുകാരന്‍ പറഞ്ഞു. ''ഇവിടെ പുകവലിക്കാന്‍ പാടില്ല, തെറ്റാണ്.'' സുഹൃത്ത് പറഞ്ഞു ''പുകവലിക്കുന്നതില്‍ ഒരു തെറ്റുമില്ല. പ്രാര്‍ഥിക്കുമ്പോഴും പുകവലിക്കാം.'' എങ്കില്‍ ഗുരുവിനോട് ചോദിച്ചിട്ടുതന്നെ കാര്യം എന്നു പറഞ്ഞുകൊണ്ട് ഒന്നാമന്‍ ഗുരുവിനോട് ചോദിക്കാനായി പുറപ്പെട്ടു. അദ്ദേഹം മടങ്ങിവന്നിട്ട് സുഹൃത്തിനോട് പറഞ്ഞു. പുകവലിക്കുന്നത് തെറ്റാണ്. പ്രത്യേകിച്ച് പ്രാര്‍ഥനാ നേരത്ത് പുകവലിക്കുന്നത് തെറ്റാണെന്നാണ് ഗുരു പറഞ്ഞത്. ''എങ്കില്‍ ഞാന്‍ കൂടി ഒന്നുചോദിക്കട്ടെ'' എന്ന് പറഞ്ഞുകൊണ്ട് രണ്ടാമന്‍ ഗുരുവിനോട് ചോദിക്കാനായി പുറപ്പെട്ടു. അയാള്‍ മടങ്ങിവന്നത് ഒരു സിഗരറ്റും പുകച്ചുകൊണ്ടാണ്. ''നീ എന്താണ് ഈ ചെയ്യുന്നത്, പുകവലിക്കാന്‍ പാടില്ലെന്ന് ഗുരു പറഞ്ഞില്ലേ?'' ഒന്നാമന്റെ ചോദ്യം കേട്ട് സുഹൃത്ത് പറഞ്ഞു. ''എനിക്ക് പുകവലിക്കാന്‍ ഗുരു അനുമതി തന്നു.'' ''നീ എന്താണ് ഗുരുവിനോട്‌ചോദിച്ചത്?'' ഒന്നാമന് ആകാംക്ഷ അടക്കാനായില്ല. രണ്ടാമന്‍ പറഞ്ഞു ''ഞാന്‍ ഇതുമാത്രമേ ചോദിച്ചുള്ളൂ. 'ഗുരോ, പുകവലിക്കുമ്പോള്‍ പ്രാര്‍ഥിക്കാമോ.' ഗുരു പറഞ്ഞു: അതില്‍ ഒരു തെറ്റുമില്ല. അങ്ങനെയാണ് വേണ്ടതെന്നും പറഞ്ഞു.'' ഇതില്‍ നിന്ന് മക്കള്‍ ഒരു കാര്യം മനസ്സിലാക്കണം. ഓരോരുത്തരുടെയും സംസ്‌കാരം അനുസരിച്ചാണ് ഗുരു ഉപദേശങ്ങള്‍ നല്‍കുന്നത്. ഒരേ സാഹചര്യത്തില്‍ രണ്ടുപേരോട് വ്യത്യസ്‌ത രീതികളില്‍ ഉപദേശിച്ചിരിക്കുന്നു. മറ്റൊരാളിന് നല്‍കിയ അതേ ഉപദേശം എനിക്ക് നല്‍കാത്തതെന്തുകൊണ്ട് എന്ന് ശിഷ്യന്‍ ചിന്തിക്കുന്നത് വിഡ്‌ഢിത്തമാണ്. ഓരോ സാഹചര്യത്തിലും ഏതു രീതിയില്‍ ശിഷ്യനെ നയിക്കണം എന്ന് ശിഷ്യനേക്കാള്‍ നന്നായി അറിയാവുന്നത് ഗുരുവിനാണ്. അതിനാല്‍ ഗുരുവിനെ പൂര്‍ണമായി അനുസരിക്കുകയാണ് ശിഷ്യന് ലക്ഷ്യത്തിലെത്താനുള്ള എളുപ്പവഴി. ഗുരുവിനോട് ഒരു കാര്യം ചോദിക്കുന്നത് തുറന്ന മനസ്സോടെ ആയിരിക്കണം. മറിച്ച് പ്രത്യേക ലക്ഷ്യം മുന്‍നിര്‍ത്തി ചോദ്യം ചോദിക്കുമ്പോള്‍, അവിടത്തെ ഉത്തരത്തെ നമുക്കനുകൂലമായി മാറ്റാന്‍ മനസ്സ് ശ്രമിക്കും. അതിന്റെ പരിണതഫലം പിന്നീട് അനുഭവിക്കേണ്ടി വരും. അപ്പോള്‍ മാത്രമേ നമുക്ക് തെറ്റ് മനസ്സിലാവുകയുള്ളൂ. അപ്പോഴേക്കും കാലം വളരെ വൈകിയിരിക്കും. ഗുരുവിനോട് മാത്രമല്ല, ഭാര്യ ഭര്‍ത്താവിനോട് ചോദ്യം ചോദിക്കുമ്പോഴും ഭര്‍ത്താവ് തിരിച്ച് ചോദ്യം ചോദിക്കുമ്പോഴും മക്കളോട് ചോദ്യം ചോദിക്കുമ്പോഴും ഇതുതന്നെയാണ് നമുക്ക് ചുറ്റും സംഭവിക്കുന്നത്. നമുക്ക് ഇഷ്‌ടപ്പെട്ട മറുപടിയാണ് നമ്മള്‍ ആഗ്രഹിക്കുന്നത്. അല്ലെങ്കില്‍ മറുപടിയെ നമുക്ക് അനുകൂലമാക്കാന്‍ ശ്രമിക്കുന്നു. ഒരു കര്‍മവും ചെയ്യാതെ മടിപിടിച്ച് ഇരിക്കുന്ന ഒരുവനോട് ''ഇതിലും ഭേദം പോയി മോഷ്‌ടിക്കുന്നതാണ്'' എന്ന് ഗുരു പറഞ്ഞെന്നിരിക്കും. തിന്നും കുടിച്ചും മടിപിടിച്ചും കഴിയുന്നതിലും നല്ലത് മോഷ്‌ടിക്കുന്നതാണെന്ന് പറയുമ്പോള്‍ ഗുരു എന്താണ് ഉദ്ദേശിക്കുന്നതെന്ന് അറിയുവാനുള്ള നിഷ്‌കളങ്കത മനസ്സിലുണ്ടാവണം. മടിയന്മാരായിക്കഴിയുന്ന തമസ്സന്മാരോട് തമസ്സകറ്റി രജസ്സിലേക്കുയരാനാണ് ഗുരു പറയുന്നത്. ഒന്നും ചെയ്യാതെ മടിപിടിച്ചു സമയംകളയുന്ന തമസ്സു ബാധിച്ചവരേക്കാള്‍ വേഗം ലക്ഷ്യത്തിലെത്താന്‍ കഴിയുക രാജസസ്വഭാവമുള്ളവര്‍ക്കാണ്. വര്‍ഷങ്ങളായി പുകവലി ശീലമാക്കിയ ഒരാളോട് പെട്ടെന്ന് പുകവലി നിര്‍ത്താന്‍ ഗുരു ഉപദേശിക്കില്ല. പതുക്കെ അതിനോടുള്ള ആഭിമുഖ്യം കുറയ്‌ക്കാനുള്ള മാര്‍ഗം നിര്‍ദേശിക്കും. പുകവലിക്കുമ്പോഴും പ്രാര്‍ഥന തുടരാന്‍ നിര്‍ദേശിക്കുന്നതിലൂടെ ആ വ്യക്തിയുടെ മനസ്സിനെ പുകവലിക്കുന്ന നേരത്തും പ്രാര്‍ഥനയില്‍ ബന്ധിക്കുവാനാണ് ഗുരു ശ്രമിക്കുന്നത്. അതുക്രമേണ ശക്തമാകുമ്പോള്‍ പുകവലിയില്‍ ഉള്ള താത്‌പര്യം കുറയും. ഇച്ഛാശക്തി ഉള്ളവനോട് ഉടന്‍ പുകവലി നിര്‍ത്താന്‍ ഗുരു ഉപദേശിക്കും. അതുകൊണ്ട് ഗുരുവിനെ പൂര്‍ണമായി അനുസരിക്കുകയാണ് ശിഷ്യന്‍ ചെയ്യേണ്ടത്. അമ്മ For more news, check out : Mathrubhumi Online Copyright 2005 Mathrubhumi. All rights reserved Quote Link to comment Share on other sites More sharing options...
Recommended Posts
Join the conversation
You are posting as a guest. If you have an account, sign in now to post with your account.
Note: Your post will require moderator approval before it will be visible.